കോഴിക്കോട്ട് ലീഗില്‍ കൂട്ടരാജി; 16 പേര്‍ CPIMല്‍ ചേര്‍ന്നു

കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ മുസ്ലിം ലീഗില്‍ നിന്ന് കൂട്ടരാജി. ലീഗ് വിട്ട 16 പേര്‍ക്ക് സിപിഐ എം സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

വടകര വില്ല്യാപ്പള്ളിയിലെ സജീവ ലീഗ് പ്രവര്‍ത്തകരാണ് രാജിവെച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്നത്. ഇവര്‍ക്ക് വില്ല്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ന്യൂനപക്ഷ സംരക്ഷണത്തിന് സിപിഐഎം സ്വീകരിക്കുന്ന നിലപാടുകളും ലീഗിന്റെ അപ്രമാദിത്വവുമാണ് പാര്‍ട്ടി വിടാന്‍ ഇവരെ പ്രേരിപ്പിച്ചത്. സിപിഐഎമ്മാണ് ശരിയെന്ന് അനുഭവത്തിലൂടെ ബോധ്യമായെന്നും ലീഗ് വിട്ടവര്‍ പറഞ്ഞു.

സ്വീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വടകര ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ മാസ്റ്റര്‍ 16 പേരെയും ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. പ്രദേശത്തെ കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്ന് സിപിഐ എമ്മിനൊപ്പം ചേര്‍ന്നവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News