ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പതിഞ്ഞത്. സ്പൈറല്‍ ആകൃതിയില്‍, നീല നിറത്തില്‍ ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്ത് ജ്വലിച്ചുനില്‍ക്കുകയായിരുന്നു. പയ്യെ, വസ്തു നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.
ജപ്പാനിലെ നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോയിലാണ് വിചിത്രവസ്തു തെളിഞ്ഞത്. അന്യഗ്രഹജീവികളുടെ പറക്കും തളികയാണ് ഇതെന്ന് നെറ്റിസണ്‍സ് പറഞ്ഞെങ്കിലും സംഭവം സ്പേസ് എക്സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണെന്നാണ് നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാന്റെ നിരീക്ഷണം.
ജനുവരി 18ന് രാവിലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ഒരു നാവിഗേഷന്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ജാപ്പനീസ് ടെലിസ്‌കോപ്പില്‍ വിചിത്ര ദൃശ്യം പതിഞ്ഞത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സ്ഥാനവും സര്‍പ്പിളാകൃതിയിലുള്ള പ്രകാശത്തിന്റെ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാന്റെ വാദങ്ങള്‍ ശരിയാണെന്നാണ് സാറ്റ്ലൈറ്റ് ട്രാക്കര്‍ സ്‌കോട്ട് ടില്ലിയും പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here