മധ്യപ്രദേശില്‍ പതിനാറുകാരി ക്ലാസ് മുറിയില്‍ മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പതിനാറുകാരി സ്‌കൂളിലെ ക്ലാസ് മുറിയില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി വൃന്ദ ത്രിപാഠിയാണ് മരിച്ചത്. ഉഷാ നഗറിലെ സ്‌കൂളില്‍ വച്ച് ബോധരഹിതയായ വൃന്ദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിന പരിപാടിയുടെ റിഹേഴ്സല്‍ ചെയ്യാന്‍ സ്‌കൂളില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുടുംബം പെണ്‍കുട്ടിയുടെ കണ്ണുകള്‍ ദാനം ചെയ്തതായി ഇന്‍ഡോര്‍ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ഡൊണേഷനുമായി ബന്ധപ്പെട്ട മുസ്‌കാന്‍ ഗ്രൂപ്പിന്റെ സന്നദ്ധപ്രവര്‍ത്തകനായ ജീതു ബഗാനി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News