ഭാരത് ജോഡോ യാത്ര ഇന്ന് പുനഃരാരംഭിക്കും; മെഹബൂബ മുഫ്തി പങ്കെടുക്കും

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ജമ്മുവിൽ താല്ക്കാലികമായി നിർത്തി വച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുഃനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച്ചയെ തുടർന്ന് നിർത്തിവെച്ച പര്യടനം കനത്ത സുരക്ഷയിലാണ് ഇന്ന് വീണ്ടും ആരംഭിക്കുന്നത്.

സുരക്ഷാ കാര്യങ്ങളിൽ ജമ്മു കാശ്മീർ പൊലീസ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര പര്യടനം തുടരാൻ തീരുമാനിച്ചത്. സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക. സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി യാത്രയിൽ ഇന്ന് യാത്രയുടെ ഭാഗമാകും. ഇന്ന് 21 കിലോമീറ്റർ യാത്ര ഇന്ന് പര്യടനം നടത്തും. പുൽവാമയിൽ പര്യടനം നടത്തിയ ശേഷം പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകുമെന്നാണ് സൂചന.

സുരക്ഷാ ഭീഷണി നേരിടുന പ്രദേശങ്ങൾക്ക് സമീപത്തുകൂടി യാത്ര കടന്നുകുന്നതിനാൽ കർശന നിർദ്ദേശങ്ങൾ സുരക്ഷാ സേന നൽകനാണ് സാധ്യത. യാത്ര കുറച്ചു ദൂരം വാഹനത്തിൽ ആക്കുമെന്ന സൂചനയുമുണ്ട്. തിങ്കളാഴ്ച്ച ശ്രീനഗറിൽ ജോഡോ യാത്ര സമീപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News