പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20: ടീം ഇന്ത്യ ചരിത്രം കുറിച്ച് ഫൈനലിൽ

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനം.ഇംഗ്ലണ്ടിനെയാണ് ടീം ഇന്ത്യ ഫൈനലിൽ നേരിടുന്നത്.ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടി.മറുപടി ബാറ്റിംഗിനിറയെ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റൺസ് അടിച്ചുകൂട്ടി വിജയം സ്വന്തമാക്കുകയായിരുന്നു.

20 റൺസിന് 3 കിവീസ് വിക്കറ്റുകൾ നേടിയ പാർശവി ചോപ്രയും 45 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ശ്വേത ഷെരാവത്തുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായ പ്രകടനം നടത്തിയത്. ഇതോടെ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ഇന്ത്യൻ ടീം മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News