യുവാവിൻ്റെ ആത്മഹത്യ: പൊലീസ് പീഡനമാണ് എന്ന പരാതിയിൽ ഡിഐജി റിപ്പോർട്ട് തേടി

കൊല്ലം ചവറയിൽ അശ്വന്ത് (21) എന്ന യുവാവ് ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപണത്തിൽ അഡീഷണൽ കമ്മീഷണറോട് ദക്ഷിണമേഖലാ ഡിഐജി റിപ്പോർട്ട് തേടി.അഡീഷണൽ കമ്മീഷണർ സോണി ഉമ്മൻ കോശി ഇന്ന് ചവറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.ചവറ സിഐ വിപിന്റേയും അശ്വന്തിന്റെ സുഹൃത്തുക്കളുടേയും മൊഴിയെടുത്ത ശേഷം നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

അശ്വന്ത് ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.. ചവറ സ്വദേശി അശ്വന്തിനെ ഇന്നലെ പുലർച്ചെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും എന്ന് ഉറപ്പിന്മേലാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്.

അശ്വന്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയത്തിലായിരുന്നു. അശ്വന്ത് മക്കളെ ശല്യം ചെയ്യുന്നു എന്ന് ഉദ്യോഗസ്ഥൻ്റെ ഭാര്യ ചവറ സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇന്നലെ ചവറ സ്റ്റേഷനിൽ അശ്വന്തിനെ വിളിച്ചു വരുത്തിയ സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ്റെ മകൾ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് അശ്വന്ത് ആത്മഹത്യ ചെയ്തത് എന്നാണ് പരാതി.

പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അശ്വന്തിന്റെ സഹോദരനും വ്യക്തമാക്കി. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണ്. ഒരു തരത്തിലുള്ള പീഡനവും നടന്നിട്ടില്ല എന്നാണ് ചവറ പൊലീസിൻ്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകുമെന്ന് ചവറ എംഎൽഎ ഡോ സുജിത്ത് വിജയൻപിള്ള പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News