പോത്തൻകോട് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിൽ

പോത്തൻകോട് പൂലന്തറയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ അന്തിയൂർ ദേശത്ത് അഞ്ചുവർണ്ണ തെരുവിൽ കിണറ്റടിവിളാകത്ത് പുത്തൻവീട്ടിൽ അബ്ദുൽ ഹമീദ് മകൻ 43 വയസ്സുള്ള സുധീർ ആണ് അറസ്റ്റിലായത്.

മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ വലയിലാക്കിയത് .

കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും എംഡിഎംഎയുമായി പരവൂർ സ്വദേശികളായ ഹാമിദ് റോഷൻ, ജാഫർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ ജി . സുരേഷ്,സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News