ജാർഖണ്ഡിലെ നഴ്സിംഗ് ഹോമിൽ വൻ തീപിടുത്തം

ജാർഖണ്ഡിലെ ധൻബാദിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ വൻ തീപിടുത്തം. രണ്ട് ഡോക്ടർമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു. ഒരാൾക്ക് ഒരാൾക്ക് തീപിടുത്തത്തിൽ പരിക്കേറ്റിട്ടുണ്ട്. .റാഞ്ചിയിൽ നിന്ന് 170 കിലോമീറ്റർ അകലെ ധൻബാദിലെ ബാങ്ക് മോർ ഏരിയയിലുള്ള നഴ്സിംഗ് ഹോം കം പ്രൈവറ്റ് ഹൗസിന്റെ സ്റ്റോർ റൂമിൽ പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

മരിച്ച നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാൾ ആരാണ് എന്ന് വ്യക്തമായിട്ടില്ല. അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

നഴ്സിംഗ് ഹോം ഉടമ ഉടമ ഡോ വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, ഇവരുടെ അനന്തരവൻ സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News