കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

സംസ്ഥാനത്തെ ഏക കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. പ്രതിയായ ആലപ്പുഴ കൈനഗിരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി.പി ഷീലയെയും കണ്ടക്ടര്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി സത്യനാരായണനെയുമാണ് യുവാവ് മര്‍ദ്ദിച്ചത്. പ്രതിയായ രഞ്ജിത്തിനോട് ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കണ്ടക്ടര്‍ സത്യനാരായണന് മര്‍ദ്ദനമേറ്റത്. കണ്ടക്ടറുടെ തല കമ്പിയില്‍ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ഷീലയെ മുഖത്ത് ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഷര്‍ട്ട് വലിച്ച് കീറുകയുമായുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും മര്‍ദ്ദനമേറ്റു.

സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചു നിര്‍ത്തി. ഷീല ബസ് ഡിപ്പോയിലേക്ക് എത്തിച്ചു. തുടര്‍ന്ന്, പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ഷീലയും കണ്ടക്ടറും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി, സ്റ്റേഷനകത്ത് മൂത്രവിസര്‍ജനം നടത്തിയതായും പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News