അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. ജസ്റ്റിസ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെതാണ് നടപടി. പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിലാണ് ഹൈക്കോടതി അസാധാരണ നടപടി സ്വീകരിച്ചത് . 2022 ഏപ്രിൽ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്. ഈ കേസിൽ സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അനുകൂല വിധി വാങ്ങി നൽകാം എന്ന പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങി വാങ്ങിയെന്ന കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി.ജസ്റ്റിസ് സിയാദ് റഹ്മാന് 50 ലക്ഷം രൂപ നൽകാനെന്ന പേരിൽ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു.
ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
അനുകൂല വിധി വാങ്ങി നൽകാമെന്ന് കക്ഷികളെ ധരിപ്പിച്ച് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് കോടതി നടപടി. കേസ് വീണ്ടും കേൾക്കും. ജാതിപ്പേര് വിളിച്ചെന്ന കേസിൽ റാന്നി സ്വദേശിയാണ് പരാതിക്കാരൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here