കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി

കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ പ്രതി ചേർത്ത് വളയം പോലീസ് കേസെടുത്തു. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും
കോൺഗ്രസ്സ് നേതാവുമായ കെ.പി. കുമാരനെതിരെയാണ് വളയം പോലീസ് കേസെടുത്തത്.

കുടുംബശ്രീയിൽ അംഗമല്ലാത്ത വീട്ടമ്മയെ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ .ജോയന്റ് ലയബലിറ്റി ഗ്രൂപ്പ് (ജെഎൽജി ) ലോണായി പാറക്കടവ് കനറാ ബാങ്കിൽനിന്ന് നാലുലക്ഷം രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.കുടും ശ്രീ അംഗമില്ലാത്ത വീട്ടമ്മയിൽ നിന്നും വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി ലോൺ വാങ്ങിയെന്നതാണ് പരാതി. എഴു ലക്ഷം രൂപ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ വീട്ടമ്മ പരാതി നൽകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News