മധ്യപ്രദേശിൽ രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് എന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.ഗ്വാളിയോര്‍ വ്യോമതാവളത്തില്‍ നിന്ന് അഭ്യാസപ്രകടനത്തിനായാണ് ഇരു വിമാനങ്ങളും പറന്നുയർന്നത്.

അപകടസമയത്ത് സുഖോയ് വിമാനത്തിൽ 2 പൈലറ്റുമാരും മിറാഷ് വിമാനത്തിൽ ഒരു പൈലറ്റമാണ് ഉണ്ടായിരുന്നത്. 2 പൈലറ്റുമാർ സുരക്ഷിതരാണെന്നും മൂന്നാം പൈലറ്റിൻ്റെ സ്ഥാനം കണ്ടെത്തിയെന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ അവിടെക്ക് ഉടൻ എത്തുമെന്നും എത്തുമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകകാരണങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അഭ്യാസപ്രകടത്തിനിടയിൽ വിമാനം തമ്മിൽ കൂട്ടിയിടി ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ് എന്നാണ് സൂചന. വിമാനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News