കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കണാനില്ല എന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ.കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്നാട് സ്വദേശി രത്ന വല്ലിയെ ജാതിത്തോട്ടത്തിൽ വെച്ച് ഭർത്താവ് മഹേഷ് കുമാർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനുമിടയിലാണ് കൊലപാതകം നടന്നത്.ആറ് വർഷത്തോളമായി കാലടിയിൽ താമസിക്കുകയായിരുന്നു മഹേഷ് കുമാറും രത്നവല്ലിയും. കുടുംബ വഴക്കിനെ തുടർന്ന് മഹേഷ് ജാതിത്തോട്ടത്തിലേക്ക് രത്ന വല്ലിയെ കൂട്ടിക്കൊണ്ടുപോയി കൊല്ലുകയുമായിരുന്നു. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ മഹേഷിനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിലാണ് കൊലപാതക വിവരം വെളിവാകുന്നത്.തുടർന്ന് മഹേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News