കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.വി ബിന്ദുനെ തിരഞ്ഞെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ് (എം) പ്രതിനിധി നിർമ്മല ജിമ്മി രാജി വച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
എൽഡിഎഫിലെ മുൻധാരണ പ്രകാരം ഇനിയുള്ള രണ്ട് വർഷം സിപിഐഎം നാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം. ഇതു പ്രകാരമാണ് കുമരകം ഡിവിഷൻ അംഗമായ കെവി ബിന്ദു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് . 22 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 14 ഉം, യു ഡി എഫിന് 7ഉം വോട്ടും ലഭിച്ചു. കേരള ജനപക്ഷം സെക്യുലർ അംഗം അഡ്വ. ഷോൺ ജോർജ്ജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവർഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും, സിപിഐ ക്ക് വൈസ് പ്രസിഡൻ്റ് സ്ഥാനവും ലഭിക്കുക. കോൺഗ്രസിലെ രാധാ വി നായരായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here