”ഞാനൊന്നു വീട്ടില്‍ പോയ്‌ക്കോട്ടെ” കൊല്ലപ്പെടും മുമ്പ് കേണപേക്ഷിച്ച് കറുത്ത വർഗ്ഗക്കാരൻ; അമേരിക്കയിൽ വീണ്ടും പൊലീസിൻ്റെ കൊടും ക്രൂരത

അമേരിക്കയിൽ കറുത്തവര്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങള്‍ക്ക് കുറവില്ലെന്ന് വെളിവാക്കുന്ന ദ്യശ്യങ്ങൾ പുറത്ത്. ടയര്‍ നിക്കോള്‍സ് (29) എന്ന യുവാവിന് നേരെയുടെ ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദയാരഹിതമായ പൊലീസിൻ്റെ ആക്രമണത്തിന് പിന്നാലെ പിന്നാലെ നിക്കോള്‍സ് മരിച്ചു.

കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ അതിക്രൂര ക്രൂരമായി പൊലീസ് സംഘം ആക്രമിച്ച് രസിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് നിലവിളിച്ച് കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പോയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്.
മെംഫിസ് പൊലീസാണ് കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.സംഭവത്തില്‍ 5 പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിനുശേഷമാണ് വീഡിയോ പുറത്തുവിട്ടത്.നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റുചെയ്തു ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്.

2020 മെയ് 25 ന് അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പൊലീസ് പ്രവൃത്തി ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് ഇട വെച്ചിരുന്നു.എട്ട് മിനുട്ട് 46 സെക്കന്‍റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ 46 കാരനായ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ മുൻ പൊലീസ് ഓഫീസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ അമേരിക്കൻ കോടതി വിധിച്ചിരുന്നു. “അതീവമായ ക്രൂരത” യാണ് ഷോവിൻ കാണിച്ചത് എന്നാണ് കോടതി ആകൊടും ക്രൂരതയെ വിശേഷിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News