യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി റിപ്പോർട്ടുകൾ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം തകർന്നുവീണ വിമാന സുഖോയ്30, മിറാഷ് 2000 വിമാനങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ചു. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാർ നിസാര പരിക്കുകളോടെ രക്ഷപെട്ടപ്പോൾ മിറാഷ് വിമാനത്തിലുണ്ടായ പൈലറ്റാണ് അപകടത്തിൽ മാരകമായി പരിക്കേറ്റ് മരിച്ചത്.

വളരെ ഉയർന്ന വേഗതയിൽ ഒരു സിമുലേറ്റഡ് കോംബാറ്റ് മിഷൻ പറത്തൽ നടത്തുന്നതിനിടയിൽ രണ്ട് വിമാനങ്ങളും തമ്മിൽ ആകാശത്ത് കൂട്ടിയിടിക്കാനിടയായി എന്നാണ് അനൗദ്യോഗിക വിവരം.എന്നാൽ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് വ്യോമസേന അന്വേഷണ കോടതിയെ അറിയിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അന്വേഷണ കോടതിയിൽ ന്നും പുറത്തുവരും. മൊറേനയിൽ നിന്നും നൂറു കിലോമീറ്ററിലധികം ദൂരമുള്ള രാജസ്ഥാനിലെ ഭരത്പൂരിലും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പതിവ് പരിശീലന അഭ്യാസപ്രകടനങ്ങൾക്കായി ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്നും റഷ്യൻ നിർമ്മിത സുഖോയ് വിമാനവും ഫ്രഞ്ച് നിർമ്മിത മിറാഷ് വിമാനവും പറന്നുയർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News