ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

അഴിയൂരില്‍ ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ ചോമ്പാല
പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടി .

സ്‌കൂളിലേക്ക് പോകും വഴി പിഞ്ചു ബാലന്‍ വണ്ടിയില്‍നിന്ന് പുറത്തേക്ക് തുപ്പുമ്പോള്‍ തുപ്പല്‍ ദേഹത്ത് അബദ്ധത്തില്‍ തെറിച്ചപ്പോള്‍ കുഞ്ഞിപ്പള്ളി ഓട്ടോ സ്റ്റാന്‍ന്റിലെ ഡ്രൈവറായ വിചിത്രന്‍ കോറോത്ത് കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ ഷര്‍ട്ട് അഴിപിച്ച് തുപ്പല്‍ തുടപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മാതാവാണ് ദൃശ്യം പകര്‍ത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ട് പോകാന്‍ വന്ന സമയത്താണ് സംഭവം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാര്‍ കെ.വി മനോജ് കുമാര്‍
റിപ്പോര്‍ട്ട് തേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News