എറണാകുളം കാലടിയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

എറണാകുളം കാലടിയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്‌നവല്ലിയെയാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍ കൊലപ്പെടുത്തിയത്. ബന്ധം തുടരാനാവില്ലെന്ന് ഭാര്യ നിലപാടെടുത്തതോടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് മഹേഷ് കുമാര്‍ കാലടി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ മൂന്നാം ഭാര്യയായ തമിഴ്‌നാട് സ്വദേശി രത്‌നവല്ലിയെയാണ് മഹേഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ബന്ധം തുടരാനാവില്ലെന്നും മുത്തു എന്ന സുഹൃത്തിനൊപ്പം പോകുകയാണെന്നും രത്‌നവല്ലി അറിയിച്ചതോടെ പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് കൊണ്ട് പോയി തുണി മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തുകയായിരുന്നു.

കാലടി കാഞ്ഞൂരില്‍ റൈസ്മില്ലിലും, കൂലിപ്പണിയുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ എത്തിയതാണ് മഹേഷ് കുമാര്‍. എട്ടുവര്‍ഷം മുന്‍പാണ് രത്‌നവല്ലിയെ വിവാഹം കഴിക്കുന്നത്. പ്രതിക്ക് 20 വയസ്സുള്ള ഒരു കുട്ടിയുണ്ട്. രത്‌നവല്ലിക്കു കുട്ടികള്‍ ഉണ്ടായിരുന്നില്ല. കാഞ്ഞൂരില്‍ വാടക വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News