രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറി; മന്ത്രി എം.ബി.രാജേഷ്

രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറിയെന്ന് മന്ത്രി എം.ബി.രാജേഷ്. ബാങ്ക് ഓഫ് ബറോഡാ എംപ്ലോയീസ് അസോസിയേഷന്റെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാങ്ക് സ്വകാര്യ വത്ക്കരണത്തിനെതിരെ പൊരുതാന്‍ ഉറച്ച് ബാങ്ക് ഓഫ് ബറോഡാ ജീവനക്കാരുടെ 2-ാംമത് ദേശീയ സമ്മേളനത്തിന് തിരുവന്തപുരത്ത് തടുക്കമായി. സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറിയെന്ന് എം.ബി.രാജേഷ് പറഞ്ഞു.

ബെഫി അഖിലേന്ത്യാ പ്രസിഡന്റ്് സിജെ നന്ദകുമാര്‍, ജോയിന്റ് സെക്രട്ടറി എസ്.എസ്.അനില്‍,സംഘാടക സമിതി ചെയര്‍മാന്‍ പി.വി.ജോസ്, ജനറല്‍ കണ്‍വീനര്‍ എസ്.എല്‍.ദിലീപ് ശശി ഭൂഷണ്‍ മോഹന്തി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നാളെ വൈകിട്ട് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News