മെസി കളിക്കുന്നിടത്തോളം കാലം ലോകഫുട്‌ബോളില്‍ അര്‍ജന്റീന തന്നെയായിരിക്കും ഫേവറിറ്റുകള്‍

സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കും കാലം വരെ അര്‍ജന്റീനയായിരിക്കും ലോക ഫുട്‌ബോളില്‍ ഫേവറിറ്റുകളെന്ന് മുന്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം യുവാന്‍ റിക്വല്‍മി. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തെപ്പറ്റി ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു റിക്വല്‍മി.

ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം മെസി ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് മനോഹരമായ കാഴ്ച്ചയായിരിക്കും. അര്‍ജന്റീനക്കാര്‍ മാത്രമല്ല അത് ആഗ്രഹിച്ചത്. ഒരാള്‍ക്ക് അതിന് അര്‍ഹതയുണ്ടെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നത് ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. മെസ്സി ലോകകപ്പ് നേടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ്
റിക്വല്‍മി പ്രതികരിച്ചത്.

മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാത്ത കാലത്തോളം അര്‍ജന്റീനയായിരിക്കും ഫുട്‌ബോളിലെ ഫേവറീറ്റുകള്‍. മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങള്‍ അതിശയകരമാണ് എന്നും മുന്‍ അര്‍ജന്റീനന്‍ താരം കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്റീനയും മെസിയും ലോകകിരീടം ചൂടിയത്. അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത് മെസിയുടെ പ്രകടനമാണ്. ലോകകപ്പില്‍ ഏഴു ഗോളുകള്‍ നേടിയ താരം മൂന്ന് അസിസ്റ്റുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസിക്കായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News