13,000 പേരെ നിയമിക്കാനൊരുങ്ങി എയര്‍ബസ്

ആഗോളതലത്തില്‍ വലിയ കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിനെ മറികടക്കാന്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാനമായും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന രീതിയിലേക്ക് മിക്ക സ്ഥാപനങ്ങളും മാറി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മറ്റു കമ്പനികള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ 13,000 ലധികം ജീവനക്കാരെ നിയമിക്കാനൊരുങ്ങി യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാവ് എയര്‍ബസ്.

ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലെ എയര്‍ബസിന്റെ നിയമിക്കല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഡിഫന്‍സ്, സ്‌പെയ്‌സ്, ഹെലികോപ്റ്റര്‍ എന്നീ മേഖലകൡലെ പുതിയ തസ്തികയിലേക്കാണ് എയര്‍ബസ് നിയമനം നടത്താനൊരുങ്ങുന്നത്. ഒഴിവുകളില്‍ പകുതിയോളം യൂറോപ്പിലും ബാക്കിയുള്ളവ ആഗോളതലത്തിലും നടത്തും. കഴിഞ്ഞ വര്‍ഷവും കമ്പനി 13,000 ത്തോളം ജീവനക്കാരെ നിയമിച്ചിരുന്നു. നിലവില്‍ എയര്‍ബസ് കമ്പനിയില്‍ 1,30,000 ജീവനക്കാരാണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News