ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് പരിഹാസ്യവും ഭീരുത്വവും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിബിസിയുടെ മോദി ദി ഇന്ത്യന്‍ ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്രം നയിക്കുകയാണെന്നും എം വി ഗോവിന്ദ്ന്‍ മാസ്റ്റര്‍ പറഞ്ഞു.

ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് പരിഹാസ്യവും ഭീരുത്വവുമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ിതിലൂടെ നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

BBC ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി സര്‍വകലാശാല; മൊബൈലില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍

ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി അംബേദ്കര്‍ സര്‍വകലാശാല. ഡോക്യുമെന്ററി പ്രജദര്‍ശിപ്പിക്കാതിരിക്കാന്‍ കോളേജിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

പ്രൊജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ സര്‍വകലാശാല, പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന തുണിയും നീക്കം ചെയ്തു. തുടര്‍ന്ന് QR കോഡ് പങ്കുവച്ച് മൊബൈലില്‍ ഡോക്യൂമെന്ററി കാണുകയാണ് വിദ്യാര്‍ത്ഥികള്‍.

ജെഎൻയുവിലും പ്രദർശനം തടയാൻ അധികൃതർ വൈദ്യുതിയും ഇന്‍റർനെറ്റും വിച്ഛേദിക്കുകയും പ്രദർശനം തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് എബിവിപി പ്രവർത്തകർ പ്രദർശനം തടയാൻ കല്ലേറു നടത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥികൾ ലാപ്ടോപ്പിലുടെ ഇവിടെ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.

ജാമിയ മിലിയയിലും ഡോക്യുമെന്‍ററി പ്രദർശനത്തോട് അനുബന്ധിച്ച് സംഘാടകരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് പ്രദർശനം തടയാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി. ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിട്ടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News