ചങ്ങാത്ത മുതലാളിത്തം; മോദിയെ സേവിക്കാന്‍ അദാനി വിട്ടുകൊടുത്തത് ഒരു ജെറ്റ് വിമാനവും രണ്ട് ഹെലികോപ്റ്ററുകളും

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം മാത്രം ഗൗതം അദാനി സ്വന്തം സമ്പത്ത് വര്‍ധിപ്പിച്ചത് 23 മടങ്ങാണ്. ചങ്ങാത്ത മുതലാളിത്തം എന്ന ഓമനപ്പേരില്‍ പ്രധാനമന്ത്രി മോദി, അദാനി എന്ന ചങ്ങാതിക്ക് വഴിവിട്ട സഹായം വല്ലതും ചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് മോദിക്ക് പേര്‍സണലായ കാരണമുണ്ടാകും. തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ ആ കാരണത്തിലേക്ക്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അദാനി എന്ന് പുറത്ത് എഴുതിവച്ച വിമാനത്തിലേക്ക് നരേന്ദ്ര മോദി കയറിപ്പോകുന്ന കാഴ്ച ഓരോരുത്തരുടെയും മനസ്സിലുണ്ടാകും. ആ കാഴ്ച കണ്ട് നെറ്റി ചുളിച്ചവരെ വിമര്‍ശിക്കാന്‍ ഇന്ന് അദാനിക്ക് സംരക്ഷണം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ അന്നും ഉണ്ടായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനിടയില്‍ അഹമ്മദാബാദില്‍ നിന്ന് രാജ്യം മുഴുവന്‍ പറക്കാനും പ്രചാരണത്തിന് വേഗം കൂട്ടാനും മോദിക്ക് എംബ്രായറിന്റെ ബിസിനസ് ജെറ്റ് ഉണ്ടായിരുന്നു. ആ വിമാനം പറത്തിയിരുന്ന കര്‍ണാവതി ഏവിയേഷന്റെ ഉടമക്ക് നിര്‍ബന്ധമുണ്ടായിരുന്നു- തന്റെ സുഹൃത്ത് കൊണ്ടുപിടിച്ച ക്യാമ്പയിനിലൂടെ പ്രധാനമന്ത്രി ആകണമെന്നും അപ്പോഴും ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും.

തെരഞ്ഞെടുപ്പിന് മോദിയെ സേവിക്കാന്‍ അദാനി വിട്ടുകൊടുത്തിരുന്നത് ഒരു ജെറ്റ് വിമാനവും രണ്ട് ഹെലികോപ്റ്ററുകളുമാണ്. മോദിക്ക് തെരഞ്ഞെടുപ്പിന് ആവശ്യം വരുമെന്ന് ഉറപ്പിച്ച് മാത്രം അദാനി വാങ്ങിവെച്ചത്. മോദി- അദാനി ചങ്ങാത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനക്ക് തൊട്ട് മുമ്പ് ബിജെപി ചെലവിലായി മാറി. വിമാനം വാടകക്കെടുക്കാന്‍ 78 കോടി രൂപ ചെലവാക്കിയെന്ന് ബിജെപി വിശദീകരണം നല്‍കി.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ അന്ന് വിമാനം വിട്ടുനല്‍കിയ അദാനി ഇന്ന് മോദി ലോകം ചുറ്റുമ്പോള്‍ വിമാനത്തില്‍ കൂടെയുണ്ടെന്നാണ് പ്രതിപക്ഷ വിമര്‍ശനം. വെല്ലുവിളികളില്‍ ഒറ്റയ്ക്കാക്കാതെ കൂടെനിന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ പരസ്പരസേവനത്തിന്റെ കണക്ക് തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News