പൂജ നടത്താനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പൂജാരി പിടിയില്‍

തൃശ്ശൂരില്‍ പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത് മുങ്ങിയ പൂജാരി അറസ്റ്റില്‍. 45കാരനായ രാഗേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നീണ്ട അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയില്‍ നിന്നും പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയുടെ അതിര്‍ത്തിയില്‍ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തില്‍ ശ്രീഹരി എന്ന കള്ളപ്പേരില്‍ പൂജ ചെയ്യുകയായിരുന്നു പ്രതി. പ്രതിക്കെതിരെ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉണ്ട്.

ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കൈപ്പറ്റി മുങ്ങിയ പൂജാരിയെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് പ്രതി ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നത്. വിഗ്രഹങ്ങളോ ആഭരണങ്ങളോ പറഞ്ഞ തീയതിൽ ലഭിക്കാതെ വന്നപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടപ്പോൾ തന്ത്രി ഒളിവിൽ പോവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.

നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജ ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് പിടികൂടാനായി എത്തിയ സമയം അവിടെനിന്നും മുങ്ങി.  തുടർന്ന് രാത്രിയോടെ അമ്പലം അടയ്ക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പോലീസിന്റെ കൂടി സഹായത്തോടെ നെടുപുഴ പൊലീസ് പിടികൂടിയത്.

ആറുമാസമായി മലപ്പുറത്ത് പൂജ ചെയ്തിരുന്ന പ്രതി അവിടെയും ക്ഷേത്രഭാരവാഹികൾക്ക് കൃത്യമായ വിലാസം നൽകിയിരുന്നില്ല. വിഷ്ണുനമ്പൂതിരി എന്നാണ് തന്റെ പേര് എന്നും ചില ഭക്തരോട് പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതു കൂടാതെ പ്രതിക്കെതിരെ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ട്.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News