പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; 10 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്ര യില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. പേരാമ്പ്ര എരവട്ടൂര്‍ ഹൈസ് സ്‌കൂളിന് സമീപത്താണ് കാട്ടുപന്നിയുടെ അക്രമണം നടന്നത്.

ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു പേരാമ്പ്ര എരവട്ടൂര്‍, ഹൈസ് സ്‌കൂളിന് സമീപത്ത്കാട്ടുപന്നിയുടെ അക്രമണം നടന്നത്. വീട്ടു മുറ്റത്തു വച്ചാണ് പലര്‍ക്കും നേരെ അക്രമം ഉണ്ടായത്. ബൈക്ക്യാത്രികരായ 2 പേര്‍ക്ക് നേരെയും കാട്ടു പന്നിയുടെ അക്രമം ഉണ്ടായി. പലര്‍ക്കും കാലിന്റെ തുടയ്ക്കുംകൈയ്ക്കും പുറത്തുമാണ് പരിക്ക്, നാട്ടില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശംനല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പറഞ്ഞു.

കാട്ടുപന്നിയുടെ അക്രമത്തില്‍ സാരമായി പരിക്കേറ്റ 3 പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കുംമറ്റുള്ളവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News