കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

പാലക്കാട് മണ്ണാര്‍ക്കാട് കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി. കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വിവരമറിഞ്ഞ പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തി. ആര്‍ക്കും പരിക്കുകള്‍ ഇല്ല.

കോഴികളുടെ ബഹളം കേട്ട് ഫിലിപ്പ് കൂടിനടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുമ്പ് വലയ്ക്കകത്ത് പുലിയെ കണ്ടത്. ആദ്യം നായയാണെന്ന് കരുതിയെങ്കിലും പുലിയാണെന്ന് വ്യക്തമായതോടെ സമീപത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് കൂടിന്റെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങിയത്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News