യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക് അന്ത്യമുണ്ടായതായി ഇന്നലെയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. യുഎഇയുടെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നല്‍കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. തെക്ക് പടിഞ്ഞാറ് നിന്ന് ഉപരിതല ന്യൂനമര്‍ദം കടന്നു പോയതാണ് കാലാവസ്ഥാമാറ്റത്തിന് കാരണമായത്. ശനിയാഴ്ച തുറൈഫിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റ്, അല്‍ ദഫ്റ മേഖലയിലെ മദീനത്ത് സായിദ്, അല്‍ ഷുവൈബ്, അബുദാബിയിലെ അല്‍ ഐന്‍ നഗരത്തിലെ അല്‍ ഹയര്‍, റാസല്‍ഖൈമയിലെ ഷൗക്ക എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു.

മഴയും പൊടിക്കാറ്റുമുള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് NCM സൂചിപ്പിച്ചു. താഴ്വരകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വേഗതയില്‍ മാത്രമേ സഞ്ചരിക്കാവൂ എന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News