യു എസില്‍ ഇനി വിസ നടപടി അതിവേഗം

കൊവിഡ് അടച്ചിടലിനു ശേഷം ലോകത്ത് യാത്രകളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ കൊവിഡ് കാലത്തെ നടപടികളും യാത്രകളിലെ കാലതാമസവും ഇപ്പോഴും തുടരുന്നുണ്ട്. അമേരിക്കയിലേക്കുള്ള വിസ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നു എന്ന പരാതി നിലനില്‍ക്കെ അമേരിക്കന്‍ എംബസിയും ഇന്ത്യയില കോണ്‍സുലേറ്റുകളും 2023ല്‍ പ്രോസസ് ചെയ്യുന്ന വിസകളുടെ എണ്ണം റെക്കോര്‍ഡിലെത്തിക്കന്‍ ലക്ഷ്യമിടുന്നതായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍.

നിലവില്‍ അമേരിക്കയിലേക്ക് ജോലിക്കായി യാത്രചെയ്യുന്ന സാചര്യത്തില്‍ വിസക്ക് അപേക്ഷിച്ച് 60 മുതല്‍ 280 ദിവസം വരെ കാത്തിരിക്കണം. ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കണം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിസ കാലതാമസത്തിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടി വിസ നടപടി ലളിതമാക്കണമെന്ന്് അമേരിക്കന്‍ എംബസിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുമണ്ട്.

വിസ നടപടിക്രമങ്ങള്‍ കൊവിഡിന് മുമ്പുള്ള തലതലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം മുന്‍ കാലത്തെ അപേക്ഷിച്ച് യാത്രകള്‍ വര്‍ധിക്കുമെന്നും എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News