ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

ഇറാനില്‍ വന്‍ ഭൂചലനം. ശക്തമായ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു. 440 ലേറെ പേര്‍ക്ക് പരിക്കുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനമുണ്ടായത്. കനത്ത നാശനഷ്ടമാണ് ഈ പ്രദേശത്ത് ഇതോടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നദരത്തിലടക്കം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തെത്തുടര്‍ന്ന് ഖോയ് നിഗരത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News