കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെയ്പ്പ്;മൂന്ന് മരണം

കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ലോസ് ആഞ്ചലസിലാണ് സംഭവം. ആക്രമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ് ആക്രമണമുണ്ടായത്. ഈ മാസം കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ സംഭവമാണിത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവെയ്പ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News