ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; പുരുഷ ചാമ്പ്യനെ ഇന്നറിയാം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക.

കൊവിഡ് വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കളിക്കാനാവാത്തതിന്റെ കണക്കു തീര്‍ത്താണ് ജോക്കോവിച്ച് ഫൈനലിലേക്കെത്തുന്നത്. തിരിച്ചുവരവില്‍ ഇതുവരെ നഷ്ടമായത് ഒരു സെറ്റ് മാത്രമാണ്. സീസണിലെ ആദ്യ ഗ്രാന്‍സ്ലാമില്‍ നൊവാക് ലക്ഷ്യമിടുന്നത് പത്താം കിരീടമാണ്. 22-ാം ഗ്രാന്‍സ്ലാം കിരീടവുമായി റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ജോക്കോവിച്ചിന് ഇത്.

അതേസമയം, മറുവശത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഉന്നമിടുന്നത് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ്. ഇരുവരും തമ്മില്‍ ഇതുവരെയുണ്ടായ 12 പോരാട്ടങ്ങളില്‍ പത്തിലും ജയിച്ചത് ജോക്കോവിച്ചാണ്. ഫൈനലിലെ വിജയിയായിരിക്കും നാളെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News