കെ സുരേഷ് കുറുപ്പിന് പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ അവാര്‍ഡ്

കേരള ലായേഴ്സ് ക്ലബിന്റെ 2021ലെ പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ അവാര്‍ഡ് മുന്‍ എം എല്‍ എ സുരേഷ് കുറുപ്പിന് സമ്മാനിച്ചു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

നിയമനിര്‍മ്മാണ സഭയില്‍ കൃത്യമായ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സുരേഷ് കുറിപ്പിന്റെ പ്രാവീണ്യം എന്നും ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

പുരസ്‌കാരം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ മുഹമ്മദ് മുസ്താഖ് സമ്മാനിച്ചു. എം വിജയകുമാര്‍, പി എ.അഹമ്മദ്, കെ പി. ജയചന്ദ്രന്‍, ആര്‍.രാജേന്ദ്രബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News