കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട് കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടി വെയ്ക്കാന്‍ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ഫോട്ടോ എടുത്തും മറ്റും ജനങ്ങള്‍ പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ പുലി കുടുങ്ങിയതായി കണ്ടത്. വിവരമറിഞ്ഞ പൊലീസും വനംവകുപ്പും സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പുലി ചത്തുപോകുകയായിരുന്നു. പുലിയെ വിശദപരിശോധനയ്ക്കായി വനംവകുപ്പ് കൊണ്ടുപോയി.

കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടിക്കാനായിരുന്നു വനംവകുപ്പ് അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News