ജീവിതചെലവിന് ഒരു വരുമാന മാർഗ്ഗമില്ലെങ്കിലും പ്രായപൂർത്തിയായ അവിവാഹിതയായ മകൾക്ക് അച്ഛനിൽ നിന്നും ജീവനാംശത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതി.ശാരീരികമോ മാനസികമോ ആയ ന്യൂനതകളുള്ള വ്യക്തിയാണ് മകളെന്ന് തെളിയിച്ചാൽ ജീവനാംശത്തിന് അർഹതയുണ്ട് എന്നും കോടതി വ്യക്തമാക്കി.
അത്തരം സാഹചര്യങ്ങളിൽ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരമാണ് അപേക്ഷ നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.ഭാര്യക്കും മകൾക്കും ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
പരാതി ഫയലിൽ സ്വകരിച്ച ചെയ്ത 2016 ജൂലൈ മുതൽ ഭാര്യക്ക് പ്രതിമാസം 10000 രൂപയും മകൾക്ക് 8000 രൂപയും മുൻകാല പ്രാബല്യത്തോടെ ജീവനാംശം നൽകാനായിരുന്നു കുടുംബകോടതി ഉത്തരവ്.
ഭാര്യക്ക് ജീവനാംശം നൽകണമെന്ന ഉത്തരവ് ശരിവെച്ച കോടതി, മകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 (1) പ്രകാരം പ്രായപൂർത്തിയാകുന്നതുവരെ ജീവനാംശം നൽകിയാൽ മതിയെന്ന് വ്യക്തമാക്കി.
2017ൽ മകൾക്ക് പ്രായപൂർത്തിയായെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് അനുസരിച്ച് ഹിന്ദുവായ മകൾക്ക് വിവാഹം കഴിക്കുന്നത് വരെ പിതാവിൽനിന്ന് ജീവനാംശത്തിന് അർഹതയുണ്ടെങ്കിലും ജീവിതച്ചെലവിന് മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലന്ന് തെളിയിക്കണം എന്ന് കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here