പെരുമ്പാവൂര്‍ സ്‌കൂളില്‍ മോഷണം; ചെമ്പ് പാത്രം കാണാനില്ല

പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് എല്‍.പി സ്‌കൂളില്‍ മോഷണം. സ്‌കൂളിലെ 5 അലമാരകള്‍ കുത്തിത്തുറന്നു. സ്‌കൂളിലെ ചെമ്പ് പാത്രവും കാണാതായി. പ്രധാനാധ്യാപികയുടെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരിയാണ് അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന്, പ്രധാന അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളിലെ 5 അലമാരകള്‍ കുത്തിത്തുറന്നതായി കണ്ടെത്തി. അതേസമയം, പണവും മറ്റും സ്‌കൂളില്‍ സൂക്ഷിക്കാറില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ലാപ്‌ടോപ്പുകളും പ്രിന്ററും ഉണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടമായിട്ടില്ല. എന്നാല്‍, ഒരു ചെമ്പുപാത്രം കാണാതായിട്ടുണ്ടെന്ന് പ്രധാനാധ്യാപിക മായാദേവി പറഞ്ഞു.

അധ്യാപകരുടെയും പിടിഎയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്‌കൂളില്‍ CCTV ഇല്ലാത്തതിനാല്‍ സമീപത്തെ CCTV പൊലീസ് പരിശോധിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News