കെ ജയകുമാറിനും കെ ആര്‍ അജയനും ഡി വിനയചന്ദ്രന്‍ അവാര്‍ഡ്

ജിവിതം നിരന്തരമായ യാത്രയാക്കിയ പ്രശസ്ത കവി ഡി വിനയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി വിനയചന്ദ്രന്‍ പൊയട്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള നാഷണല്‍ പൊയട്രി അവാര്‍ഡ് കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് സമ്മാനിക്കാന്‍ തീരുമാനിച്ചതായി അവാര്‍ഡ് കമ്മിറ്റി ചെയമാന്‍ ഡോ. ഇന്ദ്രബാബുവും ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രതാപനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
50,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ലഭ്യമായ 17 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് കെ. ജയകുമാറിനെ ജഡ്ജിംഗ് കമ്മിറ്റി പരിഗണിച്ചത്. യാത്രാവിവരണത്തിനുള്ള അവാര്‍ഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആര്‍. അജയന്റെ ‘ആരോഹണം ഹിമാലയം’.എന്ന കൃതിക്കാണ്. 10,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ലഭ്യമായ 74 കൃതികളില്‍നിന്നാണ് അജയന്റെ കൃതി ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഡോ. ഇന്ദ്രബാബു ചെയര്‍മാനും ഡോ. പി സി റോയി, പ്രൊഫ എം എസ് നൗഫല്‍ എന്നിവര്‍ അംഗങ്ങളും ശ്രീകുമാര്‍ മുഖത്തല കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഫെബ്രുവരി നാലാം വാരം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രതാപന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News