പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് സ്വദേശി പ്രജീഷ് കുമാറിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം ചാലിശ്ശേരി പൊലീസ് പിടികൂടിയത്. പീഡനം നേരിട്ട പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രതി. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ബസ് യാത്രക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News