വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍

വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍. ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായിരിക്കും. പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷംവരെ ബ്രിട്ടനില്‍ തങ്ങാമെന്ന വ്യവസ്ഥ ആറു മാസമായി കുറയ്ക്കാനുള്ള ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവര്‍മാന്റെ നീക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എന്നാല്‍, കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ ഇത്തരം നടപടി തിരിച്ചടിയാകുമെന്ന നിലപാടാണ് ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്. ആഭ്യന്തരവകുപ്പിന്റെ നീക്കത്തിനെതിരെ സര്‍വകലാശാലകളും രംഗത്തെത്തി. എന്നാല്‍, അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വിസ ചട്ടങ്ങളില്‍ മാറ്റം അനിവാര്യമാണെന്നാണ് ആഭ്യന്തര സെക്രട്ടറിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

നിലവില്‍ ബ്രിട്ടനിലുള്ള 6.80 ലക്ഷം വിദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. വിസ ചട്ടം പരിഷ്‌കരിച്ചാല്‍, പഠനശേഷം രണ്ടു വര്‍ഷംവരെ ബ്രിട്ടനില്‍നിന്ന് ജോലി ചെയ്യാനും ഉപരിപഠനത്തിനോ മറ്റു ജോലിക്കോ ശ്രമിക്കാനുമുള്ള അവസരമാണ് നഷ്ടമാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News