പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് സാഹിത്യങ്ങളില്‍ പറയാറുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇവിടെ. കടലുകള്‍ താണ്ടി തന്റെ പങ്കാളിയെ കാണാന്‍ എത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്ന് ഒരു പ്രണയിനി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഇതാഹിലെ പവന്‍ കുമാറാണ് വരന്‍. കഴിഞ്ഞ 11 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2012ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റന്‍ ലീബര്‍ട്ടും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് മൊട്ടിട്ട സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. നീണ്ട വര്‍ഷങ്ങളുടെ പ്രണയം ഒടുവില്‍ പൂവണിഞ്ഞു. ഇതാഹില്‍ ഹൈന്ദവ ആചാരപ്രകാരമാണ് ക്രിസ്റ്റന്‍ വരണമാല്യം ചാര്‍ത്തിയത്.
ഒരു വിദേശ വനിതയെ മകന്‍ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പില്ലായിരുന്നെന്ന് പവന്റെ കുടുംബം പറഞ്ഞു. മക്കളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷമെന്നും അതിനാല്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കുടുംബം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here