കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി കാക്കശ്ശേരി ഷാജിയാണ് മരിച്ചത്. ഞായര്‍ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration