2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ

2025 നുള്ളിൽ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപെടുത്തി അമേരിക്കൻ വ്യോമസേന ജനറൽ മൈക്ക് മിനിഹൻ. യു എസ് എയർ മൊബിലിറ്റി കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം വ്യോമസേന ജനറൽ വ്യക്തമാക്കിയത്.

എന്നാൽ ജനറൽ മൈക്ക് മിനിഹന്റെ വെളിപ്പെടുത്തൽ പെന്റഗൺ സ്ഥിരീകരിക്കാൻ തയ്യാറാകുന്നില്ല. മിനിഹൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും പറഞ്ഞത് എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് വിഷയത്തിൽ പ്രതികരിച്ചത്.

2024ൽ തായ് വാനിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ ഇടപെടുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അത് സംഘർഷത്തിലേക്ക് വഴിമാറും. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

തായ് വാൻ തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങൾ തുടരുന്ന് എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്.ഇതിൻ്റെ പശ്ചാത്തത്തിൽ സാഹചര്യത്തിൽ അമേരിക്കൻ വ്യോമസേന ജനറലിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here