അഫ്ഗാനിസ്ഥാനിൽ സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ.പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നിലപാട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം സർവ്വകലാശാലകൾക്ക് നോട്ടീസ് നൽകി. പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2021 മേയ് മാസത്തിൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് വിലക്കിയിരുന്നു. സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ലെന്നും ബന്ധുക്കളുടെ അകമ്പടിയില്ലാതെ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നും ഉത്തരവിട്ടു. പുറത്തിറങ്ങുന്ന വേളയിൽ ശരീരവും മുഖവും മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ഉത്തരവിറക്കി. ജിമ്മുകളും പാർക്കുകളും സ്ത്രീകൾക്ക് അന്യമായതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസവും നിഷേധിച്ചിരിക്കുകയാണ് താലീബാൻ ഭരണകൂടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here