ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു

ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനായി കാറില്‍ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്. എ എസ് ഐ ഗോപാല്‍ ചന്ദ്ര ദാസ് ആണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്.

നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ച ആരോഗ്യ മന്ത്രിയുടെ നില ഗുരുതരമാണ്. നവീന്‍ പട്‌നായിക് മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയാണ് നബാ ദാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News