ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് ആശംസകളുമായി വിക്ടോറിയ അസരങ്ക.ട്വിറ്ററിലൂടെയാണ് ബെലാറസ് താരം അസരങ്ക സാനിയക്ക് ആശംസകള്‍ നേർന്നത്.നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങൾ സാനിയ മിര്‍സ. വലിയ സ്വപ്നങ്ങള്‍ കാണാൻ നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായതിന് നന്ദി. ഞാൻ നിങ്ങളെ ഉടൻ നേരിട്ടു കാണും, പക്ഷേ കോര്‍ട്ടില്‍ നിങ്ങളുടെ സന്തോഷ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു എന്നാണ് അസരങ്ക ട്വിറ്ററിൽ കുറിച്ച ത്.
സാനിയ തന്റെ കരിയറിന്റെ തുടക്ക കാലത്ത് രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചിട്ടുണ്ട്.ഓസ്ട്രേലയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ഫൈനലിലേറ്റ പരാജയത്തോടെയാണ് സാനിയ മിര്‍സ ഗ്രാന്‍ഡ് സ്ലാം തൻ്റെ കരിയർ അവസാനിപ്പിച്ചത്.
പരാജയത്തിന് ശേഷം ഏറെ വൈകാരികമായായിരുന്നു സാനിയ സംസാരിച്ചത്. ഞാന്‍ കരയുകയാണെങ്കില്‍ അത് സന്തോഷ കണ്ണീരായിരിക്കും. മാറ്റോസിന്റേയും സ്റ്റെഫാനിയുടേയും നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എനിക്ക് വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരാനുള്ള അവസരമുണ്ടായി. ചില ടൂര്‍ണമെന്റുകള്‍ വിജയിക്കാനും വലിയ ഫൈനലുകള്‍ കളിക്കാനും കഴിഞ്ഞു. റോഡ് ലേവര്‍ അറീന എന്റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ചൊരു സ്ഥലമില്ല സാനിയ മത്സരശേഷം വിതുമ്പിക്കൊണ്ട് പറഞ്ഞു.
പതിനെട്ടാം വയസിലാണ് സാനിയ ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് കളിക്കുന്നത്, അതും മെല്‍ബണില്‍. മൂന്നാം റൗണ്ടില്‍ സെറീന വില്യംസിനോട് പരാജയപ്പെട്ട് സാനിയ പുറത്താവുകയും ചെയ്തു. സെറീനയായിരുന്നു അന്നത്തെ ചാമ്പ്യന്‍.
കരിയറിൽ ആറ് ഗ്രാന്‍ഡ് സ്ലാം ഡബിൾസ് കിരീടനേട്ടങ്ങളാണ് സാനിയക്കുള്ളത്. ഇതില്‍ മൂന്നെണ്ണം മിക്സഡ് ഡബിള്‍സാണ്. അടുത്ത മാസം ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ശേഷം സാനിയ ടെന്നീസിൽ നിന്നും വിരമിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here