അപകടത്തില്‍പ്പെട്ട യുവതിയ്ക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം വെമ്പായത്തിനു സമീപം വേറ്റിനാട് അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്റ്റിന്‍. വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതി റോഡില്‍ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു.
സ്‌കൂട്ടറില്‍ നിന്നു വീണു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് അദ്ദേഹം നിര്‍ദേശിച്ചു.

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷം മന്ത്രി പൈലറ്റ് വാഹനമില്ലാതെ തിരുവല്ല വെണ്ണിക്കുളത്തേക്ക് യാത്ര തുടരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News