ചരിത്ര നേട്ടത്തിലേക്ക് കിംഗ് ഖാന്‍; ‘പഠാന്റെ’ നാലാം ദിവസം കളക്ഷന്‍ 221 കോടി!

ചരിത്രം തിരുത്തി, ബോക്‌സ് ഓഫീസില്‍ മുന്നേറി ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’. പ്രദര്‍ശനം തുടങ്ങി നാലാം ദിനമായ ശനിയാഴ്ചയോടെ 200 കോടിയുടെ നെറ്റ് മാര്‍ക്കറ്റ് ചിത്രം മറികടന്നു. ഓള്‍ ഇന്ത്യ കളക്ഷന്‍ 221 കോടി രൂപയിലേക്കെത്തി. ചിത്രം നാലാം ദിവസം നേടിയത് 55 കോടിയാണ്.

കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളെ മറികടന്നാണ് 200 കോടി ക്ലബില്‍ പ്രവേശിച്ച് ചിത്രം ചരിത്രത്തിലിടം നേടിയത്. റിപ്പബ്ലിക് ദിനത്തില്‍ മാത്രം 70 കോടിയിലധികം നേടിയ പഠാന്‍ ഞായറാഴ്ച ദിവസമായ ഇന്നും വലിയ കളക്ഷനാണ് രാജ്യമൊട്ടാകെ പ്രതീക്ഷിക്കുന്നത്. ഏകദേശം 275 കോടിയോളമാണ് ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷനായി പ്രതീക്ഷിക്കുന്നത്. ഇതോടെ കൊവിഡിന് ശേഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡിലേക്ക് പഠാന്‍ ചുവടുവയ്ക്കുന്നത്.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരഭിനയിക്കുന്ന പഠാന്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് എക്കാലത്തെയും വലിയ ഓപ്പണറായി ഉയരുന്നത്. 434 കോടി രൂപയായിരുന്നു കെജിഎഫ് 2ന്റെ ഹിന്ദി നെറ്റ് ലൈഫ് ടൈം കളക്ഷന്‍. 510 കോടിയായിരുന്നു ബാഹുബലി 2ന്റെ കളക്ഷന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടം കൊയ്ത കിംഗ് ഖാന്റെ ചിത്രം ഇവയെ എളുപ്പത്തില്‍ മറികടക്കും. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് പഠാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News