കച്ചവട ആവശ്യത്തിന് ഫോട്ടോയോ സിനിമാ ക്ലിപ്പിങ്ങുകളോ അനുമതിയില്ലാതെ ഉപയോഗിക്കരുത്: രജനീകാന്ത്

കച്ചവട ആവശ്യത്തിനായി തന്റെ ഫോട്ടോയോ, സിനിമാ ക്ലിപ്പിങ്ങുകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് നടൻ രജനീകാന്ത്. വാണിജ്യാവശ്യങ്ങള്‍ക്കായി തന്റെ പേരും ചിത്രവും ഉയോഗിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികൾ എടുക്കുമെന്ന മുന്നറിയിപ്പാണ് നടന്‍ നല്‍കിയിരിക്കുന്നത്. ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ തുടങ്ങിയവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉൽപന്ന നിർമാതാക്കൾ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രജനീകാന്തിന്റെ അഭിഭാഷകൻ അറിയിച്ചു.

മുൻ‌കൂർ അനുമതി ഇല്ലാതെ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും രരജനീകാന്തിനു വേണ്ടി അഭിഭാഷക സ്ഥാപനം ഇറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. രജനീകാന്തിന്റെ വ്യക്തിത്വം, പേര്, ശബ്ദം, പ്രതിച്ഛായ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകള്‍ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനികാന്തിന് മാത്രമാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News