‘ആ ഫ്രെയിമിലുള്ളവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രം’; സലിം കുമാര്‍’; സലിം കുമാര്‍

ഹാസ്യ നടനായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നായക വേഷത്തിലൂടെയും സ്വഭാവ നടനായെല്ലാം സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സലിം കുമാര്‍. ഇപ്പോളിതാ സലിം കുമാര്‍ ഒരു സ്വകാര്യ ചാനലിലെ പരുപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കമലിന്റെ സംവിധാനത്തില്‍ ദിലീപ്, മുരളി, മീര ജാസ്മിന്‍, നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2003-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഗ്രാമഫോണ്‍. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലം ഇപ്പോഴും മലയാളസിനിമ ഗാനങ്ങളിലെ മികച്ച ഹിറ്റുകളാണ്.

ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിച്ച ഗാനമായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യസാഗര്‍ ഈണം നല്‍കിയ ‘എന്തെ ഇന്നും വന്നീലാ എന്ന് തുടങ്ങുന്ന ‘ ഗാനം. ‘ആ ഗാനത്തില്‍ അഭിനയിച്ച ഞാന്‍ മാത്രമേ ഇപ്പോളും ജീവിച്ചിരിപ്പുള്ളൂവെന്നും ഇവരൊന്നും ഇനി തിരിച്ചു വരുകയില്ലലോ എന്ന് വികാരാധീനനായി സലിം കുമാര്‍ പറയുന്ന വാക്കുകളാണ് ‘ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. മുരളി, എരഞ്ഞോളി മൂസ, ഓച്ചിറ ഗീഥാ സലാം, ഒടുവില്‍ ഉണ്ണികൃഷണന്‍ തുടങ്ങിയവരാണ് ഈ ഗാനത്തില്‍ അഭിനയിച്ചവര്‍. പി ജയചന്ദ്രനും കെ ജെ ജീമോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News