കളിയിക്കാവിളയില്‍ നേഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

കളിയിക്കാവിളയില്‍ നേഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ സ്വദേശി സുമിത്രനെയാണ്(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് കളിയാക്കാവിള ഗ്രേസ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് സുമിത്രന്‍.

ഹോസ്റ്റലിന്റെ ടെറസില്‍ നിന്നും താഴേയ്ക്ക് തൂങ്ങിമരിച്ച നിലയിലാണ് സുമിത്രനെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News