യുപിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി 6 മരണം

യുപിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി ആറ് മരണം. മൂന്ന് പേർക്ക് അപകടത്തിൽഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലഖിംപൂർ ഖേരി-ബഹ്‌റൈച്ച് ഹൈവേയിലാണ് സംഭവം.ഇവരിൽ ഭൂരിഭാഗവും പാംഗി ഖുർദ് സ്വദേശികളാണ്.നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് റോഡരികിൽ നിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കരൺ കുമാർ (14), പരാസ് (85), റിസ്വാൻ (16), കരുണേഷ് വർമ ​​(35), വീരേന്ദ്ര കുമാർ വർമ (50), രോഹിത് കുമാർ (17) എന്നിവരാണ് മരിച്ചത്. രോഹിത് കുമാർ ആശുപത്രിയിൽ ചികിത്സയിലിൽ തുടരുമ്പോഴും ബാക്കി അഞ്ചുപേർ അപകടസ്ഥലത്തു വെച്ചും മരണപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തിരമായി മികച്ച ചികിത്സ നൽകാൻ അദ്ദേഹം നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News